ഈ പരിഭാഷയിൽ, 2015-12-31 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.
താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.
ഇ-ബുക്കുകളിലെ അപകടം
ഇ-ബുക്കുകളിലെ അപകടവുമായി ബന്ധപ്പെട്ട ഞങ്ങളുടെ മെയിലിങ് ലിസ്റ്റില്‍ ചേരൂ.
വാണിജ്യമേഖല നമ്മുടെ സര്‍ക്കാരിനെ ഭരിയ്ക്കുകയും നിയമങ്ങള്‍ എഴുതുകയും ചെയ്യുന്ന ഒരു കാലത്ത്, പൊതുജനങ്ങളുടെ മേല്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള അവസരമാണ് എല്ലാ സാങ്കേതികമുന്നേറ്റവും വാണിജ്യസ്ഥാപനങ്ങള്‍ക്ക് ഒരുക്കിക്കൊടുക്കുന്നത്. നമുക്ക് ശക്തിപകരേണ്ട സാങ്കേതികവിദ്യകള്‍ നമ്മെ ചങ്ങലയ്ക്കിടുകയാണ് ചെയ്യുന്നത്.
അച്ചടിച്ച പുസ്തകങ്ങളാണെങ്കില്‍,
- കാശുകൊടുത്ത് മറ്റാരെയെങ്കിലുമയച്ചും നിങ്ങള്‍ക്കത് വാങ്ങാം.
- അതോടെ നിങ്ങള്‍ അതിന്റെ ഉടമയായി.
- അതുപയോഗിയ്ക്കുന്നതില്‍ നിങ്ങളെ നിയന്ത്രിയ്ക്കുന്ന ഒരു ലൈസന്‍സിലും നിങ്ങള്‍ ഒപ്പുവയ്ക്കേണ്ടതില്ല.
- നിങ്ങള്‍ക്ക് അതിന്റെ ഫോര്‍മാറ്റ് അറിയാം, അതു വായിയ്ക്കാനായി യാതൊരു പ്രൊപ്രൈറ്ററി സാങ്കേതികവിദ്യയുടേയും സഹായം വേണ്ട.
- നിങ്ങള്‍ക്ക് ആ പുസ്തകം മറ്റാര്‍ക്കെങ്കിലും കൈമാറാം, വാടകയ്ക്കുകൊടുക്കാം, വില്‍ക്കാം.
- നിങ്ങള്‍ക്കൊരു പുസ്തകം ഭൗതികമായി സ്കാന്‍ ചെയ്യാം, കോപ്പി ചെയ്യാം; ചിലപ്പോള്‍ അത് പകര്‍പ്പവകാശനിയമപ്രകാരം സാധുവുമാണ്.
- നിങ്ങളുടെ പുസ്തകം നശിപ്പിയ്ക്കാനുള്ള അധികാരം ആര്‍ക്കുമില്ല.
ആമസോണിന്റെ ഇ-ബുക്കുകളുടെ വൈരുദ്ധ്യങ്ങള്‍ (വര്‍ഗ്ഗസ്വഭാവം)
- ഇ-ബുക്ക് വാങ്ങാന്‍ നിങ്ങളുടെ തിരിച്ചറിയല്‍രേഖകള്‍ ആമസോണ്‍ ആവശ്യപ്പെടുന്നുണ്ട്.
- യു.എസ്. അടക്കമുള്ള ചില രാജ്യങ്ങളില്‍ ഉപയോക്താവിന് ഇ-ബുക്കിന്മേല് ഉടമസ്ഥാവകാശമില്ലെന്നാണ് ആമസോണ്‍ പറയുന്നത്.
- ഇ-ബുക്ക് ഉപയോഗിയ്ക്കുന്നതില്‍ അവരുടെ പാരതന്ത്ര്യലൈസന്സ് അംഗീകരിയ്ക്കാന്‍ ആമസോണ്‍, ഉപയോക്താവിനോട് ആവശ്യപ്പെടുന്നുണ്ട്.
- ഫോര്‍മാറ്റ് രഹസ്യമാണ്, പ്രൊപ്രൈറ്ററിയും നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്നതുമായ സോഫ്റ്റ്വെയറിനു മാത്രമേ അതു വായിയ്ക്കാനാവൂ.
- ചില പുസ്തകങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തേയ്ക്ക് ഒരു “തട്ടിപ്പുകൈമാറ്റം” അനുവദനീയമാണ്, പക്ഷേ അതേ സിസ്റ്റത്തിലെ മറ്റേ ഉപയോക്താവിന്റെ പേര് വ്യക്തമാക്കിയ ശേഷം മാത്രം. കൊടുക്കാനോ വില്‍ക്കാനോ പാടില്ല.
- പ്ലേയറില്‍ ഡിജിറ്റല്‍ റിസ്ട്രിക്ഷന്‍സ് മാനേജ്മെന്റ് ഉള്ളതിനാല്‍ ഇ-ബുക്കുകളുടെ പകര്‍പ്പെടുക്കാനാവില്ല. ഈ സംവിധാനം പകര്പ്പവകാശനിയമത്തേക്കാള് സ്വാതന്ത്ര്യനിഷേധിയാണ്.
- ആമസോണിന് ഒരു പിന്‍വാതില്‍ ഉപയോഗിച്ചുകൊണ്ട് ദൂരത്തിരുന്നുതന്നെ ഇ-ബുക്ക് ഡിലീറ്റ് ചെയ്യാം. ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ 1984-ന്റെ ആയിരക്കണക്കിന് പകര്‍പ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ അവര്‍ 2009-ല്‍ ഈ പിന്‍വാതില്‍ ഉപയോഗിച്ചു.
ഇപ്പറഞ്ഞതില്‍ ഏതെങ്കിലും ഒന്നുതന്നെ മതി ഇ-ബുക്കുകളെ അച്ചടിച്ച പുസ്തകങ്ങളേക്കാള്‍ പിന്നിലാക്കാന്‍. ഇ-ബുക്കുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അംഗീകരിയ്ക്കുംവരെ നാം അവയെ അവഗണിച്ചേ മതിയാവൂ.
നമ്മുടെ പരമ്പരാഗതസ്വാതന്ത്ര്യങ്ങളെ നിഷേധിച്ചാല്‍മാത്രമേ എഴുത്തുകാര്‍ക്ക് പ്രതിഫലം നല്‍കാനാവൂ എന്നാണ് ഇ-ബുക്ക് കമ്പനികള്‍ പറയുന്നത്. ഇപ്പോഴത്തെ പകര്‍പ്പവകാശസമ്പ്രദായം ആ കമ്പനികളെ പിന്തുണയ്ക്കുന്നു, എന്നാല്‍ മിക്ക എഴുത്തുകാരെയും ബുദ്ധിമുട്ടിയ്ക്കുന്നു. നമ്മുടെ സ്വാതന്ത്ര്യം ഹനിയ്ക്കാതെതന്നെ നമുക്ക് എഴുത്തുകാരെ പിന്തുണയ്ക്കാനാവും. ഞാന്‍ നിര്‍ദേശിച്ചിട്ടുള്ള രണ്ടു രീതികള്‍:
- എഴുത്തുകാരുടെ പ്രചാരത്തിന്റെ ക്യൂബ് റൂട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നികുതിപ്പണം വിതരണം ചെയ്യുക. കാണുക: http://stallman.org/articles/internet-sharing-license.en.html.
- പ്ലേയറുകള്‍ രൂപകല്‍പ്പന ചെയ്യാം, വ്യക്തിത്വം വെളിവാക്കാതെ എഴുത്തുകാര്‍ക്ക് പണമയച്ചുകൊടുക്കാം.
ഇ-ബുക്കുകള്‍ എല്ലായ്പ്പോഴും നമ്മുടെ സ്വാതന്ത്ര്യത്തെ തകര്‍ക്കണമെന്നില്ല (ഉദാഹരണത്തിന് പ്രൊജക്റ്റ് ഗുട്ടന്‍ബര്‍ഗ്ഗിന്റെ ഇ-ബുക്കുകള്‍ സ്വതന്ത്രമാണ്), എന്നാല്‍ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ആ രൂപത്തിലാക്കാം. തടയേണ്ടത് നമ്മളാണ്.
പൊരുതാന്‍ പോരൂ‒ സൈന്‍ അപ്പ് ചെയ്യുക: http://DefectiveByDesign.org/ebooks.html.