ഈ പരിഭാഷയിൽ, 2015-11-09 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.

താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.

FLOSS ഉം FOSS ഉം

റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ എഴുതിയത്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തില്‍ രണ്ട് സംഘങ്ങളുണ്ട്. ഒന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും, മറ്റൊന്ന് ഓപ്പണ്‍സോഴ്സും. കമ്പ്യൂട്ടര്‍ ഉപയോക്താക്കളെ സ്വതന്ത്രമാക്കാനുള്ള പ്രവര്‍ത്തനമാണ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ചെയ്യുന്നത്. അസ്വതന്ത്ര പ്രോഗ്രാമുകള്‍ അതിന്റെ ഉപയോക്താക്കളോട് അനീതിയാണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഓപ്പണ്‍ സോഴ്സ് കൂട്ടം ഉപയോക്താക്കള്‍ക്ക് നീതി വേണം എന്ന പ്രശ്നത്തെ അവഗണിക്കുന്നു. പ്രായോഗിക ഗുണങ്ങളില്‍ മാത്രം അടിസ്ഥാനമായതാണ് അവരുടെ പ്രവര്‍ത്തനം.

“സ്വതന്ത്രസോഫ്റ്റ്‌വെയര്‍” എന്നതിന് പ്രാധാന്യം കിട്ടാന്‍ വിലയെക്കാളേറെ സ്വാതന്ത്ര്യ ത്തിനാണ് മുന്‍തൂക്കം നല്കേണ്ടത്. അതുകൊണ്ട് ഞങ്ങള്‍ “ഫ്രീ (ലിബ്രേ) സോഫ്റ്റ് വെയര്‍” എന്ന് എഴുതും. സ്വാതന്ത്ര്യം എന്ന അര്‍ത്ഥമുള്ള ഫ്രഞ്ച്-സ്പാനിഷ് വാക്കുകളാണവ. ചില സമയത്ത് “ലിബ്രേ സോഫ്റ്റ്‌വെയര്‍” എന്നും പറയാറുണ്ട്.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ സാങ്കേതിക വിദഗ്ദ്ധരുപയോഗിക്കുന്ന രീതികളെക്കുറിച്ച് പഠിക്കുന്ന ഒരു ഗവേഷകന്‍ ആ ചോദ്യങ്ങള്‍ സാങ്കേതിക വിദഗ്ദ്ധരുടെ രാഷ്ട്രീയ നിലപാടിനതീതമാണെന്ന് തീരുമാനിച്ചു. അതുകൊണ്ട് അദ്ദേഹം രണ്ട് രാഷ്ട്രീയ വിഭാഗങ്ങളിലൊന്നിനും പ്രാധാന്യം നല്കാതിരിക്കാന്‍ “FLOSS” എന്ന വാക്ക് ഉപയോഗിച്ചു. “Free/Libre and Open Source Software” എന്നതാണ് അതിന്റെ പൂര്‍ണ്ണരൂപം. നിങ്ങള്‍ നിഷ്പക്ഷനാണെങ്കില്‍ അതാണ് നല്ല വഴി. കാരണം അത് ഈ രണ്ട് സംഘത്തിനും തുല്യ പ്രാധാന്യം നല്കുന്നു.

“FOSS” എന്നതിന്റെ വേറൊരു ഉപയോഗമാണ് “Free and Open Source Software” എന്ന പ്രയോഗം. “FLOSS” എന്ന അര്‍ത്ഥം തന്നെയാണിതിനും. എന്നാല്‍ കൂടുതല്‍ അവ്യക്തതയുണ്ട്. “ഫ്രീ” എന്നതില്‍ അത് സ്വാതന്ത്ര്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാക്കാന്‍ ഇത് പരാജയപ്പെടുന്നു. ഓപ്പണ്‍ സോഴ്സിനെ പ്രഥമ സ്ഥാനത്ത് നിര്‍ത്തുന്നതിനാലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ എന്ന വാക്ക് വിഭജിക്കുന്നതിനാലും “സ്വതന്ത്രസോഫ്റ്റ്‌വെയര്‍” എന്നത് “ഓപ്പണ്‍സോഴ്സ്” നെക്കാള്‍ അവ്യക്തമാണ്.

അതുകൊണ്ട് സ്വതന്ത്രസോഫ്റ്റ്‌വെയറിനും ഓപ്പണ്‍സോഴ്സിനും ഇടയില്‍ നിഷ്പക്ഷമായി നില്‍ക്കാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ “FOSS” എന്നതിന് പകരം “FLOSS” എന്ന വാക്കാണ് ഉപയോഗിക്കേണ്ടത്.

ഞങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനക്കാര്‍ ഈ രണ്ട് വാക്കുകളും ഉപയോഗിക്കുന്നില്ല. കാരണം രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുമുമ്പില്‍ നിഷ്പക്ഷരായിയിരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞങ്ങള്‍ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് – “സ്വതന്ത്രം” എന്നോ “ലിബ്രേ” എന്നോ കാണുന്ന ഓരോ സമയത്തും ഞങ്ങള്‍ അത് പ്രകടിപ്പിക്കുന്നു.